Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsഫ്ലാറ്റിൽ അതിക്രമിച്ച്...

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം.

സിവിൽ സർവീസ് വിദ്യാർഥിനിയായ പെൺകുട്ടി താമസിക്കുന്ന ഫ്ലാറ്റിലെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ദീപു കേരളം വിട്ടതായാണ് നിഗമനം.പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ചിങ്ങം ഒന്ന് : കർഷക ദിനവും

പത്തനംതിട്ട : മലയാളികളുടെ നവവത്സര ആരംഭമാണ് ചിങ്ങം ഒന്ന്. കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഈ ദിവസം  സർക്കാർ കർഷക ദിനമായി ആചരിക്കുന്നു. വറുതിയുടെ കർക്കടക മാസത്തിന് ശേഷം ഭൂമി  നൽകിയ വിളവെടുപ്പിന്റെ...

കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴിയും : 12 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവനന്തപുരം : കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ്...
- Advertisment -

Most Popular

- Advertisement -