Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഅച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ...

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കോന്നി : സുഹൃത്തുക്കൾക്കൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കലഞ്ഞൂർ ഇടത്തറ കൃഷ്ണവിലാസത്തിൽ സജീവിൻ്റെയും പ്രസീദയുടെയും മകൻ വിനായക് (15) ആണ് മരിച്ചത്. ഇന്ന് 3 മണിയ്ക്കായിരുന്നു സംഭവം.

കോന്നിയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു വിനായക് . നാല് സുഹൃത്തുകൾക്കൊപ്പം ഐരവൺ പുതിയകാവ് കടവിൽ കുളിക്കാൻ ഇറങ്ങുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.

നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഐരവൺ തൂക്കുപാലത്തിന് സമീപത്ത് നിന്ന് പിന്നീട് മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം : രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന.പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക.ആറ് മണി മുതൽ...

എം.ബി.എ സ്പോട്ട് അഡ്മിഷൻ

കോട്ടയം : സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025 -27 ബാച്ചിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും....
- Advertisment -

Most Popular

- Advertisement -