Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈനിൽ...

ലൈഫ് ലൈനിൽ നൂതന ആൻജിയോപ്ലാസ്റ്റി മാർഗങ്ങളെക്കുറിച്ചു സെമിനാർ നടന്നു

അടൂർ: ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നൂതന ആൻജിയോപ്ലാസ്റ്റി മാർഗങ്ങളെക്കുറിച്ചു സെമിനാർ നടന്നു. സെമിനാറിന്റെ ഉദ്ഘാടനം ജപ്പാനിലെ  റെഡ് ക്രോസ്സ്  ആശുപത്രിയുടെ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. മക്കോട്ടോ സെക്കിഗുച്ചിയും ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദും ചേർന്നു നിർവഹിച്ചു.

പൂർണ്ണമായി അടഞ്ഞ രക്തക്കുഴലിന്റെ ചികിത്സ, ലേസർ ആൻജിയോപ്ലാസ്റ്റി, കാൽസ്യം ബ്ലോക്കുകൾക്കായുള്ള ഷോക്ക് വേവ്, സ്റ്റെൻറ്റില്ലാതെ മരുന്ന് പുരട്ടിയ ബലൂൺ കൊണ്ടുള്ള ആൻജിയോപ്ലാസ്റ്റി, പ്രധാന രക്തധമനിയുടെ തടസ്സം, നവീന സ്റ്റെന്റ് ഘടന എന്നീ വിഷയങ്ങളെക്കുറിച്ച്  ഡോ. മക്കോട്ടോ സെക്കിഗുച്ചി, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിലെ കാർഡിയോളജിസ്റ്റുകളായ ഡോ. സാജൻ അഹമ്മദ്,  ഡോ. വിനോദ് മണികണ്ഠൻ, ഡോ. ശ്യാം ശശിധരൻ , ഡോ. കൃഷ്ണ മോഹൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വിവിധ സെഷനുകൾക്ക് കാർഡിയോളോജിസ്റ്റുകളായ ഡോ. ചെറിയാൻ ജോർജ്, ഡോ. ചെറിയാൻ കോശി (ഇരുവരും ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്), ഡോ ലീന തോമസ് (ബിലീവേഴ്സ് ആശുപത്രി) , ഡോ സന്ദീപ് ജോർജ്, ഡോ മാത്യു വാച്ചാപറമ്പിൽ (ഇരുവരും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി) , ഡോ ടി ജി അഭിലാഷ് (കൊല്ലം ട്രാവൻകൂർ മെഡി സിറ്റി), ഡോ ജീൻ സി പി (കൊല്ലം ശങ്കേഴ്സ് ആശുപത്രി ), ഡോ റോയ് സി വി (മൌണ്ട് സീയോൻ മെഡിക്കൽ കോളേജ്), ഡോ ആസാദ് അബ്ദുൽ സലാo (അഞ്ചൽ സെന്റ് ജോസഫ് ആശുപത്രി), ഡോ ആർ ശ്രീനിവാസൻ (മാവേലിക്കര വിഎസ്എം ആശുപത്രി) എന്നിവർ നേതൃത്വം നൽകി.

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. എസ്  രാജഗോപാൽ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ അജിത് സണ്ണ, ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ ,  മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ്  ജോൺ, സിഇഒ  ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ ശ്രീ വിജയകുമാർ എന്നിവരും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള പ്രമുഖ ഹൃദ്രോഗവിദഗ്ധരും  സെമിനാറിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളുടെ വഞ്ചിപ്പാട്ട് സമർപ്പണം ആറന്മുള ക്ഷേത്ര സന്നിധിയിൽ നടന്നു

ആറന്മുള: പള്ളിയോട സേവാസംഘവും  ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ വഞ്ചിപ്പാട്ട് പഠന കളരിയിൽ പരിശീലനം ലഭിച്ച കുട്ടികളുടെ വഞ്ചിപ്പാട്ട് സമർപ്പണം ആറന്മുള  പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ നടന്നു കിഴക്കൻ മേഖലയിലെ കുട്ടികൾ രാമായണം വഞ്ചിപ്പാട്ടും...

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ആന്റി-ഡ്രോൺ സംവിധാനം: പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡ്രോൺ ആക്രമണ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഡൽഹി കാർ ബോംബാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ...
- Advertisment -

Most Popular

- Advertisement -