Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തുലാമാസ...

ശബരിമല തുലാമാസ പൂജ : ഇന്നത്തെ വെര്‍ച്വല്‍ ‍ ക്യൂ  ബുക്കിംഗ്  52000 കടന്നു

ശബരിമല: തുലാമാസ പൂജക്കായി നട തുറന്ന ശേഷം ശബരിമല ദര്‍ശനത്തിനുള്ള തിരക്ക് കൂടുന്നു.  ഇന്നത്തെ  വെര്‍ച്വല്‍ ‍  ക്യൂ  ബുക്കിംഗ്  52000 കടന്നു, മുൻ വർഷങ്ങളെക്കാൾ  കൂടുതലാണ്.

മാസ പൂജയുടെ സമയങ്ങളില്‍ പടിപൂജക്കും ഉദയാസ്തമന പൂജക്കുമായി രണ്ടേകാല്‍ മണിക്കൂറുകളോളം സമയമെടുക്കും. ഈ സമയങ്ങളിൽ ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്താന്‍  ചെറിയ കാലതാമസം  ഉണ്ടാവുന്ന സാഹചര്യം സംജാതമാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇന്ന്  മൂന്നു  മണി വരെ മാത്രം 30000   ഭക്തര്‍ ‍ ശബരിമല ദര്‍ശനം നടത്തി. 16 ന് നട തുറന്ന ശേഷം ഇതുവരെ 122001  ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങി. ഇത് കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരെക്കാള്‍ ‍ കൂടുതലാണ്. രാവിലെ 7.30 മുതൽ 7.50 വരെയുള്ള ഉഷ:പൂജക്കു ശേഷം 8.45 വരെ ഉദയാസ്തമന പൂജക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചുതുറക്കും. ഇതിനാൽ അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് ചെറിയ കാലതാമസമുണ്ടാകും.

വൈകുന്നേരം നാല് മണിക്ക് നട തുറന്നാൽ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാൻ കഴിയുകയുള്ളു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംഎൽഎ മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല

തിരുവല്ല : തിരുവല്ല എംഎൽഎ മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല .2002 ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ് ഐ ആർ  നടപ്പാക്കുന്നത്.2002ലെ വോട്ടർ പട്ടികയിലാണ് മാത്യു...

വിഷു ബമ്പർ നറുക്കെടുപ്പ് 28 ന്

തിരുവനന്തപുരം : 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ - 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 28 ന് ഉച്ചയ്ക്ക് 2 ന് നടക്കും....
- Advertisment -

Most Popular

- Advertisement -