Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaവ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയ്ക്ക്...

വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് എത്തിയ  ഉദ്യോഗസ്ഥരെ വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ  പൊലീസ് പിടികൂടി

ആറന്മുള : നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്താൻ എത്തിയ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ ആറന്മുള പൊലീസ് പിടികൂടി. കിടങ്ങന്നൂർ കോട്ട സ്വദേശി കോട്ട ജയൻ എന്നറിയപ്പെടുന്ന ജയൻ (36) ആണ് അറസ്റ്റിലായത്.

പറക്കോട് ജോയിൻ്റ് ബ്ലോക്ക് ഡിവിഷൻ ഓഫീസർ നിസാറുദ്ദീൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെയാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനിടെ ജയൻ അസഭ്യം പറയുകയും വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ജയൻ മുൻപും ആറൻമുള പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ്. സ്ക്വാഡിലെ ഉദ്യോഗസ്ഥർ പരാതിനൽകിയതിനെ തുടർന്ന് പോലീസ് ഉടൻതന്നെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹീമോഫീലിയ രോഗികൾക്കുള്ള സ്വാശ്രയ സംഘം രൂപീകരിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെയും ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് പത്തനംതിട്ടയുടെയും സംയുക്തസഹകരണത്തിൽ ഹീമോഫീലിയ രോഗികൾക്കുള്ള സ്വാശ്രയ സംഘം രൂപീകരിച്ചു. സംഘത്തിന്റെ...

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂർ ചേലക്കരയിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പത്തു വയസ്സുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി - ബ്രിസില ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. തിരുവില്വാമല...
- Advertisment -

Most Popular

- Advertisement -