Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ വിദ്യാർത്ഥികളുമായി...

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  കുഴിയിലേക്ക് മറിഞ്ഞു: വിദ്യാർഥികൾ നിസാരപരികളോടെ രക്ഷപ്പെട്ടു

തിരുവല്ല : നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 5 വിദ്യാർഥികൾ നിസാരപരികളോടെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപം ആയായിരുന്നു സംഭവം. കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയിൽ ലക്ഷ്മി വിലാസത്തിൽ അശോക് കുമാർ (48) ആണ് അറസ്റ്റിൽ ആയത്. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്തിന് സമീപം പെയിൻറിംഗ് നടത്തിയിരുന്ന യുവാക്കൾ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അശോക് കുമാറിനെതിരെ പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം : ഇവിഎം കുളത്തിലെറിഞ്ഞു

കൊൽക്കത്ത: വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം.ബംഗാളിൽ സൗത്ത് 24 പാർഗനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കുൽതാലിയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും വിവിപാറ്റ് മെഷിനുകളും കുളത്തിലെറിഞ്ഞു.ഇവിഎം കുളത്തിൽ...

തിരുവാഭരണ പേടക വാഹക സംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള അന്തരിച്ചു

പന്തളം: തിരുവാഭരണം പേടകവാഹക സംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള( 92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടായി പന്തളത്ത് നിന്നും തിരുവാഭരണവുമായി ശബരിമലയിലേക്ക് യാത്ര ചെയ്തിരുന്ന ഗുരുസ്വാമിയാണ് കുളത്തിനാൽ...
- Advertisment -

Most Popular

- Advertisement -