Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsതുലാമാസ പൂജാ...

തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്

ശബരിമല : തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്. തുലാമാസ പൂജകൾക്കായി ശബരിമലനട തുറന്നിരുന്ന ദിവസങ്ങളിൽ കാണിക്ക ഇനത്തിൽ മാത്രം 5.31 കോടി രൂപയാണ് ലഭിച്ചത്.

മാസപൂജകൾക്കായി ശബരിമല നട തുറക്കുന്ന കാലയളവിൽ ലഭിച്ച ഏറ്റവും വലിയ കാണിക്കവരുമാനമാണ് ഇത്തവണ. സാധാരണ മാസ പൂജാ കാലയളവിൽ ലഭിക്കുന്ന കാണിക്കവരുമാനത്തിൻ്റെ ഇരട്ടിയിലധികം തുകയാണ് ഇത്തവണ ലഭിച്ചത്.

5, 31, 89,890 രൂപയാണ് വരുമാനം ലഭിച്ചത്. തുലാമാസ പൂജാ കാലയളവിൽ 2.50 ലക്ഷം പേർ ദർശനം നടത്തി. 65 ദേവസ്വം ജീവനക്കാർ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണിവരെയും വൈകിട്ട് 5 മുതൽ രാത്രി ഒൻപത് വരെയും രണ്ട് ഷിഫ്റ്റുകളിലായി 6 ദിവസംകൊണ്ടാണ് കാണിക്ക എണ്ണി തിട്ടപ്പെടുത്തിയത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ : ആലപ്പുഴ - ചങ്ങനാശ്ശേരി എ.സി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പള്ളാത്തുരുത്തിയിൽ നാളെ (വ്യാഴം) മുതൽ ശനിയാഴ്ച വരെ രാത്രി ഗതാഗതം നിരോധിക്കും. രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ ആംബുലൻസ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും. വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് കാരണം. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ...
- Advertisment -

Most Popular

- Advertisement -