Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം...

പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം : കാതോലിക്കാ ബാവ

പരുമല : സമൂഹത്തിന്റെ വളര്‍ച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ പദ്ധതിയുടെ ഭാഗമായി ജാതിമത ഭേദമെന്യേ നിര്‍ദ്ദനരായ യുവതീയുവാക്കള്‍ക്കുള്ള സഹായ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു  കാതോലിക്കാ ബാവാ.

സാമ്പത്തിക പ്രയാസം മൂലം അനേകം കുടുംബങ്ങള്‍ ആത്മഹത്യയിലേക്ക് തള്ളപ്പെടുന്ന സാഹചര്യം സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യം ഉള്‍ക്കൊണ്ടുകൊണ്ട് കുടുംബങ്ങളുടെ പരിപാലനം ഏറ്റെടുക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും ബാവാ പറഞ്ഞു. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് അദ്ധ്യക്ഷത വഹിച്ചു.

ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മന്‍, എ.കെ.ജോസഫ്, കെ.വി.പോള്‍ റമ്പാന്‍ ഫാ.ജോസഫ് സാമുവേല്‍ തറയില്‍,  ജോണ്‍സണ്‍ കല്ലട, ജേക്കബ് ഉമ്മന്‍, ജോണ്‍ ഏബ്രഹാം ചീരമറ്റം, അലക്‌സ് മണപ്പുറം, കുര്യന്‍ ഏബ്രഹാം, ജോണ്‍ കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിസ്ഥിതി സംരക്ഷണം തലമുറകളോടുള്ള കടമ: ജില്ല കളക്ടര്‍  പ്രേംകൃഷ്ണന്‍ എസ്

പരുമല : പരിസ്ഥിതി സംരക്ഷണം തലമുറകളുടെ കടമയാണെന്നും കൈമാറുവാന്‍ പരിസ്ഥിതിയെക്കാള്‍  മേന്മയുള്ള മറ്റൊരു സമ്പത്തില്ലെന്നും ജില്ല കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ് പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര സഭാ പരിസ്ഥിതി കമ്മീഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി...

ആറന്മുള വള്ളസദ്യയ്ക്ക്  നാളെ  ഊട്ടുപുരയിൽ അഗ്നി പകരും

ആറന്മുള : പാർത്ഥസാരഥി‬‭ ക്ഷേത്രത്തിലെ‬‭ പ്രസിദ്ധമായ വള്ളസദ്യകൾക്ക് ആരംഭം കുറിച്ച്‬ പാചകപ്പുരയിലെ‬‭ അടുപ്പിൽ‬‭ അഗ്നിപകരുന്ന‬‭ ചടങ്ങ്‬‭ നാളെ (ശനി)‬‭ രാവിലെ‬‭ 8‬‭നും 8.40 നും മധ്യേ നടക്കും. ക്ഷേത്ര‬‭ശ്രീകോവിലിൽ‬‭ നിന്നും കൊണ്ടുവരുന്ന‬‭ ഭദ്രദീപം...
- Advertisment -

Most Popular

- Advertisement -