Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബിപിഎല്‍ സ്ഥാപകനും...

ബിപിഎല്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാര്‍ അന്തരിച്ചു

ബെം​ഗളൂരു : പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണ ബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാര്‍ (96) അന്തരിച്ചു.  വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. തലശ്ശേരി സ്വദേശിയായിരുന്നു .

1963ലാണ് ടി.പി.ജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. 1990-കളില്‍ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി ബിപിഎല്‍ വളര്‍ന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്. അജിത് നമ്പ്യാർ, അഞ്ജു ചന്ദ്രശേഖർ എന്നിവർ മക്കളാണ്.സംസ്ക്കാരം നാളെ രാവിലെ ബെംഗളുരു ബയ്യപ്പനഹള്ളി കൽപ്പള്ളി ശ്മശാനത്തിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലവിതരണം തടസപ്പെടും

തിരുവല്ല: ചങ്ങനാശ്ശേരി നഗര ശുദ്ധ ജലവിതരണ പദ്ധതിയുടെ കല്ലിശ്ശേരിയിലെ ക്ലിയർ വാട്ടർ പമ്പ് ഹൗസിലെ കേടായ പമ്പിന്റെ അറ്റകു പണി 8 ന് ആരംഭിക്കുന്നതിന്റെ ഭാഗമായി ജലവിതരണം തടസപ്പെടും. ഏപ്രിൽ 8 മുതൽ 14 വരെ തിരുവല്ല,ചങ്ങനാശ്ശേരി...

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

വയനാട് : കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ (18) ആണ് തൂങ്ങി മരിച്ചത്.മുട്ടിൽ സ്വദേശിയായ പെൺകുട്ടിയെ കാണാതായ പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ട്...
- Advertisment -

Most Popular

- Advertisement -