Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിവരാവകാശ നിയമപ്രകാരം...

വിവരാവകാശ നിയമപ്രകാരം രേഖ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻ

കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശനിയമപ്രകാരം അപേക്ഷകനു ലഭിക്കേണ്ട രേഖകൾ/വിവരങ്ങൾ ലഭ്യമല്ലെന്നു കാട്ടി മറുപടി നൽകുന്നതു മൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരം ഓഫീസ് രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടത് ഓഫീസ് മേധാവിയുടെ ബാധ്യതയാണ്. നിയമാനുസൃതമായ രേഖകൾ പൂർണമായോ ഭാഗകമായോ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം വകുപ്പ്/സ്ഥാപനത്തിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാനാണ് വ്യവസ്ഥയുള്ളതെന്നും കമ്മീഷണർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; കെ പി ശങ്കരദാസിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണ കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചു.ഇതോടെ സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. കട്ടിളപ്പാളി...

അർജുൻ വിഷയം : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നതിനിടയിൽ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം...
- Advertisment -

Most Popular

- Advertisement -