Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ നേത്രചികിത്സാ...

സൗജന്യ നേത്രചികിത്സാ ക്യാമ്പും, തിമിര ശസ്ത്രക്രിയയും

തിരുവല്ല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല, തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധതാ നിയന്ത്രണ സമിതി, ജോയ് ആലുക്കാസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  92 മത് സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു.  നവംബർ 16ന്  തിരുവല്ല ട്രാൻസ്പോർട്ട് സ്റ്റാന്റിന് എതിർവശത്തുള്ള രാജൻ ജ്യൂവലറി കോംപ്ലക്‌സിൽ  അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.

ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കുന്ന രോഗികളെ അന്ന് വൈകിട്ട് തിരുനൽവേലിക്ക് കൊണ്ടു പോകുന്നതും ശസ്ത്രക്രിയക്കും വിശ്രമത്തിനും ശേഷം തിരികെ ബുധനാഴ്ച രാവിലെ തിരുവല്ലയിൽ എത്തുന്നതുമാണ്. ചികിത്സ, യാത്ര, ഭക്ഷണം  സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി സെക്രട്ടറി ബാബു കല്ലുങ്കൽ ഫോൺ നമ്പർ – 9947 291334, 7559834009.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പട്ടത്ത് കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു : ഓട്ടോ കത്തി ഒരാൾ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പട്ടത്ത് കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ സുനി (40) ആണ് മരിച്ചത്. പുലർച്ചെ 3.30ന് പട്ടം സെന്റ്മേരീസ് സ്കൂളിന് മുന്നിൽ വച്ചാണ്...

കുടുംബശ്രീ ‘ആരോഗ്യ കർക്കടകം’ ഫെസ്റ്റിന് കളക്ട്രേറ്റിൽ തുടക്കം

ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ 'ആരോഗ്യ കർക്കടകം ഫെസ്‌റ്റിന്' ആലപ്പുഴ കളക്ട്രേറ്റിൽ തുടക്കമായി. ജില്ലാ കളക്ടർ അലക്സ് വർഗീസ് കുടുംബശ്രീ ഉൽപ്പന്നമായ ചാമ അരി നടൻ അനൂപ് ചന്ദ്രന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണവും...
- Advertisment -

Most Popular

- Advertisement -