Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ:...

കനത്ത മഴ: പലയിടങ്ങളിലും മതിൽക്കെട്ട് ഇടിഞ്ഞു വീണു

തിരുവല്ല : കനത്ത മഴയെ തുടർന്ന് തിരുവല്ലായിൽ പലയിടങ്ങളിലും മതിൽക്കെട്ട് ഇടിഞ്ഞുവീണു. ഇന്ന് ഉച്ച കഴിഞ്ഞ്  3 മണിക്ക് തുടങ്ങിയ കനത്ത മഴ വൈകിട്ട് 7 വരെ പെയ്തു. മഴയിൽ നഗരത്തിലേയും  സമീപ പ്രദേശങ്ങളിലെയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ പള്ളി സെമിത്തേരിയുടെ പിൻഭാഗത്തെ 10 മീറ്ററോളം വരുന്ന മതിൽക്കെട്ട്  ഇടിഞ്ഞ്, റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക്  വീണു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. മതിൽക്കെട്ട് ഇടിഞ്ഞ് വീണതോടെ റോഡിൽ ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.

തിരുവല്ല കെ എസ് ആർ ടി സി യുടെ പുറകു വശത്തെ  മതിൽകെട്ട് ഇടിഞ്ഞു വീണു. 4.30 ഓടെ ഉണ്ടായ ശക്തമായ മഴയിൽ ആയിരുന്നു സംഭവം. കെ എസ് ആർ ടി സി ജീവനക്കാരൻ രാജേഷിന്റെ വീടിനു മുകളിലേക്കാണ് വീണത്. വീടിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ യെല്ലോ അ‌ലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ടിടത്ത് യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാന നീരീക്ഷണ വകുപ്പ്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അ‌ലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റ്...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. പുന്നയൂര്‍ക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്‍ പി വിനോദിനെയാണ് അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -