Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamറേഷൻ കാർഡിലെ...

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം : തെളിമ പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെ

കോട്ടയം: കാർഡുടമകൾക്ക് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാനുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ ‘തെളിമ’ പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്.

റേഷൻ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസി/സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ ഡിപ്പോ നടത്തിപ്പിനെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് പരാതിയിൽ ഉൾപ്പെടുത്താം. ഇ-കെ.വൈ.സി. നിരസിക്കപ്പെട്ടവരുടെ പേരുകൾ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകൾ വഴി അപേക്ഷകളും പരാതികളും നിർദേശങ്ങളും സ്വീകരിക്കും.

റേഷൻ വിതരണം കാര്യക്ഷമമാക്കാനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ്

കോട്ടയം : പാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 2,3 തിയതികളിൽ ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ അഡ്വാൻസ്സ് മെറ്റീരിയൽസ് ഫോർ ഫ്യൂച്ചർ – ICAMF 2025 നടക്കും. ഡിപ്പാർട്ട്മെൻ്റ് ഓഫ്...

ഭാര്യയെ വനത്തിൽ എത്തിച്ചു ക്രൂരമായി മർദിച്ചു:ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ചുറ്റിക കൊണ്ട് ഇടിച്ചു പൊട്ടിച്ചു.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പാങ്ങോട്...
- Advertisment -

Most Popular

- Advertisement -