Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKochiപൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള...

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പീഡന പരാതി : കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള വീട്ടമ്മയുടെ പീഡന പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു.ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചത് . തുടർന്ന് പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് സിംഗിൾ ബെഞ്ച് നിർദ്ദേശിക്കുകയും മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയും ചെയ്‌തു . ഇതിനെതിരെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീലിലാണ് ഉത്തരവ്. പരാതിയിൽ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഹോദരനൊപ്പം  പോവുകയായിരുന്ന പെൺകുട്ടിയെ  നടുറോഡിൽ വെച്ച് കടന്നു പിടിച്ച സംഭവത്തിൽ വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല:  ഓതറയിൽ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന  പെൺകുട്ടിയെ  നടുറോഡിൽ വെച്ച് കടന്നു പിടിച്ച സംഭവത്തിൽ വൃദ്ധനെ  തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതിൽ വീട്ടിൽ മോഹനൻ (66)ആണ് പിടിയിലായത്....

സ്വകാര്യ വാഹനങ്ങള്‍ മറ്റു വ്യക്തികളുടെ ഉപയോഗത്തിനു പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് ശിക്ഷാർഹം : മോട്ടര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : സ്വകാര്യ വാഹനങ്ങള്‍ മറ്റു വ്യക്തികളുടെ ഉപയോഗത്തിനു പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് ശിക്ഷാർഹമെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ദുരുപയോഗം തെളിഞ്ഞാല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെ ഉടമയ്ക്ക് എതിരെ...
- Advertisment -

Most Popular

- Advertisement -