Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർഥാടകരെ...

ശബരിമല തീർഥാടകരെ വരവേൽക്കാൻ പമ്പയിൽ ഒരുക്കങ്ങൾ  തുടങ്ങി

പത്തനംതിട്ട : ശബരിമല തീർഥാടകരെ വരവേൽക്കാൻ പമ്പയിൽ ഒരുക്കങ്ങൾ സജീവമാകുന്നു. ഭക്തർക്ക് വിശ്രമിക്കാനുള്ള നടപ്പന്തലുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. പൊതുമരാമത്തിൻ്റെ നേതൃത്വത്തിലാണ് പന്തൽ നിർമാണം നടക്കുന്നത്. ചൂട് ഏൽക്കാതിരിക്കാൻ ജർമൻ മോഡൽ പന്തലുകളാണ് ഒരുക്കുന്നത്.

രാമമൂർത്തി മണ്ഡപം ഭാഗത്തും ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിലുമാണ് പന്തലുകൾ. ഒരു പന്തലിൽ അഞ്ഞൂറോളം പേർക്ക് വിശ്രമിക്കാം.

നിലയ്ക്കൽ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപവും ഭക്തർക്ക് വിശ്രമിക്കാൻ പന്തലുകൾ നിർമിക്കുന്നുണ്ട്. ചൂട് കുറയ്ക്കുന്നതിന് പന്തലുകളുടെ മേൽക്കൂരയിൽ ഓട് പാകുന്ന ജോലികളും അന്തിമഘട്ടത്തിലാണ്. ഓട് പാകാൻ സാധിക്കാത്ത ഇടങ്ങളിൽ പഗോഡ മാത്യകയിലുള്ള പന്തലും ഒരുക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്ക്കുന്ന സാഹചര്യത്തിൽ മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശത്ത്  മഴ തുടരുന്നതിനാൽ മണിയാർ ബാരേജിലെ ജലനിരപ്പ്  34.62 മീറ്ററായി ക്രമീകരിക്കേണ്ടി വരും. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ...

ഇട്ടിയപ്പാറ ടൗണിലെ ട്രാഫിക്ക് പരിഷ്കരണം താൽക്കാലികമായി നിർത്തി

റാന്നി : ഇട്ടിയപ്പാറ ടൗണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം താൽക്കാലികമായി നിർത്തി. ഇന്ന് (വ്യാഴം) മുതൽ പഴയപടി തുടരുമെന്ന് പോലീസ് അറിയച്ചു.  മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾക്ക് ഇട്ടിയപ്പാറ...
- Advertisment -

Most Popular

- Advertisement -