Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiപീരുമേട്ടിൽ സ്കൂൾ...

പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന 

ഇടുക്കി : പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി.ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. നാട്ടുകാർ ബഹളം വച്ചതോടെ ആന യൂക്കാലിത്തോട്ടത്തിലേക്ക് പിൻവാങ്ങി.

പീരുമേടിനും കുട്ടിക്കാനത്തിനും ഇടയ്‌ക്കുള്ള മരിയഗിരി സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ വിദ്യാർഥികൾ ബസ് കാത്തുനിൽക്കുമ്പോഴാണ് അടുത്തുള്ള തോട്ടത്തിൽനിന്ന് കാട്ടാന ഇവർക്കുനേരെ ഓടി അടുത്തത്.ആന വരുന്നത് കണ്ട കുട്ടികൾ ഓടിമാറി.ഈ സമയം റോഡിലൂടെ ധാരാളം വാഹനങ്ങളും പോകുന്നുണ്ടായിരുന്നു. നാട്ടുകാരും സ്കൂൾ അധികൃതരും ബഹളം വച്ചതോടെ ആന പിന്മാറുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗഹൃദ ഫുട്ബോൾ മത്സരം ഏഴിന് 

തിരുവല്ല : വൈ എം സി യുടെയും വൈഎംസിഎ തിരുവല്ല റീജൻ സ്പോർട്സ് ആൻഡ്ഗെയിംസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം ഉയർത്തി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ...

ലാബ് ടെക്നീഷ്യൻ നിയമനം

കോട്ടയം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം റീജിയണു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കെ.എച്ച്.ആർ.ഡബ്ള്യു.എസ്, എ.സി.ആർ. ലാബുകളിൽ...
- Advertisment -

Most Popular

- Advertisement -