Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMannarവിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ...

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ

മാന്നാർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. മാന്നാർ കുട്ടംപേരൂർ എസ് എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) ആണ്  പോക്സോ വകുപ്പ് പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളിൽ താൽക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വരികയായിരുന്നു സുരേഷ് കുമാർ.

സ്കൂളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിനിടെയാണ് അധ്യാപകൻ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്. വിദ്യാർത്ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന്
രക്ഷകർത്താക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുക ആയിരുന്നു.

തുടർന്ന്  ഒളിവിൽ കഴിഞ്ഞിരുന്ന  പ്രതിയെ മാന്നാർ പൊലീസ്
ഇൻസ്പെക്ടർ എ അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ
അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. മാന്നാർ എസ് ഐ അഭിരാം സിഎസ്, വനിത എ എസ് ഐ സ്വർണ്ണ രേഖ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവർ ചേർന്നാണ് സുരേഷിനെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപക്കിന്റെ മരണം : ഷിംജിതയുടെ വീഡിയോയിൽ പതിഞ്ഞ സഹയാത്രിക പരാതി നൽകി

കണ്ണൂർ : ബസ്സിൽ ലൈംഗികാതിക്രം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ചിത്രീകരിച്ച വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതി നൽകി .സോഷ്യൽ മീഡിയയിൽ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ മുഖം...

Kerala Lotteries Results 02-04-2025 Summer Bumper BR-102

1st Prize Rs.10,00,00,000/- SG 513715 (PALAKKAD) Consolation Prize Rs.1,00,000/- SA 513715 SB 513715 SC 513715 SD 513715 SE 513715 2nd Prize Rs.50,00,000/- SB 265947 (CHITTUR) 3rd Prize Rs.5,00,000/-...
- Advertisment -

Most Popular

- Advertisement -