Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeCareerനഴ്സിംഗ് വിദ്യാർഥിനിയുടെ...

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം : 3 സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത് .അറസ്റ്റിലായ പ്രതികളെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവർ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്ന് പോലീസ് അറിയിച്ചു .പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2000 ആക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ധനവ് നടപ്പാക്കി തുടങ്ങിയാല്‍ സര്‍ക്കാരിന്...

തുണി ഉണക്കാനിടുമ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു

കാസർഗോഡ് : തുണി ഉണക്കാനിടുമ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു.പെര്‍ള ഇഡിയടുക്ക സ്വദേശി ബി.ആര്‍. ഫാത്തിമ (16) ആണ് മരിച്ചത്. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവ് ഔവ്വാബിക്കും ഷേക്കേറ്റു .ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Advertisment -

Most Popular

- Advertisement -