Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsതീർഥാടകർ വന്യമൃഗങ്ങൾക്ക്...

തീർഥാടകർ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത് : വനം വകുപ്പ്

ശബരിമല : ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ചില മൃഗങ്ങൾ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്. അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായിവലിച്ചെറിയാൻ പാടില്ല. പ്ലാസിറ്റിക് കവറുകൾ മൃഗങ്ങൾ ഭക്ഷിക്കാൻ ഇടയായാൽ അവ മരണപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നുകളിൽ തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എലിവിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ : വീട്ടിൽ എലിയെ കൊല്ലുവാനുള്ള വിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലി ശല്യം രൂക്ഷമായതോടെ തേങ്ങാ കഷ്ണത്തിൽ എലിവിഷം...

പരുമല ഗുരുദേവ – മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും

തിരുവല്ല : പരുമല ഈസ്റ്റ് ഗുരുദേവ - മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് രാവിലെ 6മുതൽ അഖണ്ഡനാമജപയജ്‌ഞം. വൈകിട്ട് 5ന്...
- Advertisment -

Most Popular

- Advertisement -