Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsഎത്രയും വേ​ഗം...

എത്രയും വേ​ഗം രാജ്യം വിടണം : സിറിയയിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. സിറിയയിലൂടെ യാത്രചെയ്യുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണം.നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. +963993385973 എന്ന നമ്പറിലും hoc.damascus@mea.gov.in എന്ന ഇമൈയിലിലും ഡമാസ്കസിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. ലഭിക്കുന്ന വിമാനങ്ങളിൽ എത്രയും വേ​ഗം രാജ്യത്ത് നിന്ന് പോകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.സിറിയയിൽ ബഷാർ അൽ അസദ് സർക്കാരും വിമതരും തമ്മിൽ പോരാട്ടം ശക്തമായതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ നിർദേശം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിയാറിലെ മത്സ്യക്കുരുതി : പാരിസ്ഥിതിക എൻജിനീയർക്ക് സ്‌ഥലം മാറ്റം

കൊച്ചി: പെരിയറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയ‍ര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി.സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.റീജനൽ ഓഫിസിലെ സീനിയർ എൻജിനീയർ എം.എം.ഷിജുവിനെ പകരം...

വന്യജീവി ആക്രമണം : പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി

റാന്നി : റാന്നിയിൽ വന്യജീവി ആക്രമണ പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന...
- Advertisment -

Most Popular

- Advertisement -