കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി.റോഡ് അടച്ചു കെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരും .മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ആരാണ് യോഗത്തിൽ പങ്കെടുത്തത് എന്നും കോടതി ആരാഞ്ഞു. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ നേരിട്ട് ഹാജരായി വസ്തുതകൾ വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു . റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാരും അറിയിക്കണമെന്ന് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

തലസ്ഥാനത്ത് റോഡ് അടച്ച് ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി




