Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsമുനമ്പത്തെ മനുഷ്യാവകാശ...

മുനമ്പത്തെ മനുഷ്യാവകാശ ലംഘനം കണ്ടില്ല എന്ന് നടിക്കരുത് : മാർ യൗസേബിയോസ്

തിരുവല്ല : മുനമ്പത്തെ മനുഷ്യാവകാശ ലംഘനം സർക്കാർ കണ്ടില്ല എന്ന് നടിക്കരുത് എന്നും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യം ആശങ്കയോടെ കാണണമെന്നും  കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബയോസ് പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ നാഷണൽ കോളേജിൽ നടന്ന അന്തർദേശീയ മനുഷ്യാവകാശ ദിനാചരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭൂമിയിൽ ജീവിക്കാനുള്ള മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സോണൽ പ്രസിഡന്റ് റവ ഡോ ജോസ് പുനമഠം ,കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി തോമസ്, റവ ബിനു വർഗീസ്, ഫാ.ഡോ ജോൺ മാത്യു, ആനി ചെറിയാൻ, ബെൻസി തോമസ്, കോളേജ് ഡയറക്ടർ അഡ്വ സീന മജ്നു , ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലഞ്ചരക്ക് വ്യാപാരിയുടെ  മാല കവർന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് പിടികൂടി

കോട്ടയം: ഏറ്റുമാനൂരിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടര പവനോളം വരുന്ന മാല കവർന്ന പ്രതിയെ  ഏറ്റുമാനൂർ പോലീസ് പിടികൂടി. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം, ജീവൻ വില്ലയിൽ ജിൻസ് തോമസ് (21)  ആണ് അറസ്റ്റിലായത്. ഈ...

അധ്യാപക പാനലിലേയ്ക്ക് അപേക്ഷിക്കാം

പത്തനംതിട്ട : സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന ഹയര്‍ സെക്കന്‍ഡറി , പത്താംതരം തുല്യതാ കോഴ്‌സുകളുടെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു. യോഗ്യത - ഹയര്‍ സെക്കന്‍ഡറി :- അതത്...
- Advertisment -

Most Popular

- Advertisement -