Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeCareerകൂടൽ വാഹനാപകടം:...

കൂടൽ വാഹനാപകടം: കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണെന്ന്  മോട്ടർ വാഹന വകുപ്പിന്റെ നിഗമനം

കോന്നി : കൂടൽ മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ  മല്ലശേരി സ്വദേശികളായ 4 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ  കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നും കാറിലെ എയർബാഗ് പ്രവർത്തിച്ചില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ നിഗമനം.

മല്ലശേരി പുത്തേതുണ്ടിയിൽ മതായി ഈപ്പൻ (63), മകൻ നിഖിൽ (30), മല്ലശേരി പുത്തൻവിള കിഴക്കേതിൽ ബിജു പി.ജോർജ് (56), മകൾ അനു (27) എന്നിവരാണ് ഇന്ന് പുലർച്ചെ 4 ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.

ബിജു പി. ജോർജ് ആണ് കാറോടിച്ചത്. നിഖിലിൻ്റെ ഭാര്യ അനുവിൻ്റെ പിതാവാണ് ബിജു. ശനി രാത്രിയിൽ ബിജു പള്ളിയിലെ കാരൾ സർവീസിൽ പങ്കെടുത്ത ശേഷം 10 മണിക്ക് ആണ് മകൾ അനുവിനെയും മരുമകൻ നിഖിലിനെയും കൂട്ടാൻ നിഖിലിൻ്റെ പിതാവ് മത്തായി ഈപ്പനോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്.

മിലിട്ടറിയിൽ നിന്ന് വിരമിച്ച ബിജു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

നാളെ (തിങ്കൾ) അനുവിൻ്റെ ജന്മദിനമാണെന്ന് ബന്ധുക്കൾ പറഞ്ഞു. കളിചിരികളും ആഘോഷങ്ങളുമായി സന്തോഷ നിമിഷങ്ങൾ ഉയരേണ്ട വീട്ടിലാണ് 4 മൃതദേഹങ്ങൾ എത്തുന്നത്. 8 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നിഖിലിൻ്റെയും അനുവിൻ്റെയും വിവാഹം കഴിഞ്ഞ 30 ന് നടന്നത്. ജന്മദിനവും ക്രിസ്മസും  ആഘോഷിക്കാനുള്ള മടങ്ങിവരവ് ആയിരുന്നു ഇരുവരുടേയും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരന്തം : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 6 ലക്ഷം

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തബാധിതര്‍ക്കു സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു.ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറു ലക്ഷം രൂപ നല്‍കും.70 ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും 40 മുതൽ 60 ശതമാനം അംഗവൈകല്യത്തിന്...

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി മലങ്കരസഭയുടെ സ്വാതന്ത്ര്യ സമരനായകൻ :  കാതോലിക്കാബാവാ

കോട്ടയം : പ്രാർത്ഥനാജീവിതത്തിലൂടെ മലങ്കരസഭയുടെ സ്വത്വബോധത്തിന് കരുത്തുപകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്മരിച്ചു. തന്റെ വൈജ്ഞാനിക സമ്പത്തിലൂടെ മലങ്കരസഭയെ...
- Advertisment -

Most Popular

- Advertisement -