Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsചോദ്യപേപ്പർ ചോർച്ച...

ചോദ്യപേപ്പർ ചോർച്ച : ആറംഗ സമിതി അന്വേഷിക്കും

തിരുവനന്തപുരം : പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ചോദ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു കണ്ട് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ സ്‌കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ പഠിപ്പിക്കുന്നതും അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേപ്പാൾ പ്രളയം : മരണം 400 കടന്നു ; 1500 പേരെക്കുറിച്ച് വിവരമില്ല

കാട്മണ്ടു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 400 കടന്നു.290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. 30 രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം. മഞ്ഞുമല അടർന്നു നേപ്പാൾ-ടിബറ്റ്...

കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങൾ: ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളാണെന്ന് കുറ്റപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഒരു നീതീകരണവുമില്ലാത്ത രീതിയിലാണ് കെഎസ്ആര്‍ടിസിയില്‍ ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏകപക്ഷീയമായ സമീപനമാണ് കെഎസ്ആര്‍ടിസി...
- Advertisment -

Most Popular

- Advertisement -