Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsആദിവാസി യുവാവിനെ...

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം : 2 പേർ അറസ്റ്റിൽ

വയനാട് : മാനന്തവാടിയിൽ ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ് , അഭിരാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് .നിലവിൽ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. സംഭവം നടക്കുമ്പോൾ ഹർഷിദ് ആണ് കാർ ഓടിച്ചിരുന്നത്.

പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തിരുന്നു. കൈയ്ക്കും കാലിനും നടുവിനും ​ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട് : കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള...

വീട്ടിലെ പ്രസവം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമ...
- Advertisment -

Most Popular

- Advertisement -