Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഅണ്ണാ യൂണിവേഴ്‌സിറ്റിയിലെ...

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമം : 6 തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് അണ്ണാമലൈ

കോയമ്പത്തൂർ : അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതിഷേധിച്ച് 6 തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. ലൈംഗികാതിക്രമക്കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും അനാസ്ഥയെ അപലപിച്ചാണ് അണ്ണാമലൈ കോയമ്പത്തൂരിലെ വസതിക്ക് മുന്നിൽ സ്വയം ചാട്ടവാറടിച്ച് പ്രതിഷേധിച്ചത് .തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ അണ്ണാമലൈ 48 ദിവസത്തെ വ്രതം ആരംഭിച്ചു.ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്.സംഭവത്തില്‍ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരനെ (37)പോലീസ് അറസ്‌റ്റു ചെയ്‌തു .പ്രതി ഡിഎംകെ പ്രവർത്തകനാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി. “ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിലായിരുന്നു...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വര്‍ണത്തട്ടിപ്പുകേസ് : മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ

കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധ ജയകുമാര്‍ പിടിയില്‍.  തെലങ്കാനയില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി17...
- Advertisment -

Most Popular

- Advertisement -