Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സന്നിധിയിൽ...

അയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും

ശബരിമല : അയ്യപ്പ സന്നിധിയിൽ നാദോപാസനയർപ്പിക്കാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെ അയ്യപ്പ സന്നിധിയിൽ നാദ വിസ്മയം തീർത്തത്. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്.

കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാർ, കീനൂർ സുബീഷ്, തൃശൂർ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവർ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂർ അജിത്ത് മാരാർ, വെള്ളിനേഴി വിജയൻ, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദൻ, തൃക്കടീരി ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീശങ്കർ മാരാർ എന്നിവർ ചേർന്ന് താളമൊരുക്കി.

എഡിജിപി എസ് ശ്രീജിത്, ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ എന്നിവർ ചേർന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം അയ്യപ്പനെ ദർശിച്ചാണ് സംഘം മടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊലീസില്‍ വിവരം നല്‍കി : യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി ലഹരിക്കേസ് പ്രതികൾ

കാസർകോട് : ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ച് ലഹരിക്കേസ് പ്രതികൾ യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി .സംഭവത്തിൽ യുവാവിനും മാതാവിനും പരിക്കേറ്റു .കാസർകോട് കെകെ പുറം കുന്നിൽ മുഹമ്മദ് സിനാൻ, ഉമ്മ...

റേഷൻ കടകൾ ഇന്നു മുതൽ 4 ദിവസത്തേക്ക് തുറക്കില്ല

പത്തനംതിട്ട : ജില്ലയിലെ റേഷൻ കടകൾ ഇന്നു മുതൽ 4 ദിവസത്തേക്ക് തുറക്കില്ല. ഈ പോസ് മെഷിൻ അപ്ഡേറ്റ് ചെയ്യുന്നതിനാലാണ് ഇന്ന് റേഷൻ കടകൾ തുറക്കാത്തതെന്ന് താലൂക്ക് സപ്ളൈ ഓഫിസിൽ നിന്ന് അറിയിച്ചു....
- Advertisment -

Most Popular

- Advertisement -