Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsകേരള ഗവർണറായി...

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.

ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.

മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻകുട്ടി, കെ. എൻ. ബാലഗോപാൽ, സ്പീക്കർ എ. എൻ. ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എം. എൽ. എ, എം. പിമാരായ എ. എ. റഹീം, ശശി തരൂർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലങ്കോട് പിടികൂടിയ പുലി ചത്തു

പാലക്കാട്:കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇത് ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. മയക്കുവെടി...

പ്രധാനമന്ത്രി ഇന്ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഇറ്റാനഗറിൽ 5100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും പൊതുചടങ്ങിൽ പ്രസംഗിക്കുകയും ചെയ്യും. തുടർന്ന്, ത്രിപുര സന്ദർശിക്കുകയും...
- Advertisment -

Most Popular

- Advertisement -