Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsഭാവഗായകൻ പി....

ഭാവഗായകൻ പി. ജയചന്ദ്രന്‍ അന്തരിച്ചു

തൃശൂർ : മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു.എണ്‍പത് വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെനാളായി ചികിൽസയിലായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ട് കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും മകനായാണ് ജനനം. കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ജയചന്ദ്രന്റെ ശബ്ദത്തിൽ മലയാളികൾ ആദ്യം കേട്ടത് . ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും അഞ്ചു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. 2021-ല്‍ കേരളം ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.ഭാര്യ ലളിത. മക്കൾ ലക്ഷ്മി,ദിനനാഥൻ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കും; ജാഗ്രത പാലിക്കണം

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഇന്ന്  (ഏപ്രിൽ 12) രാവിലെ 10 മണിക്ക് തുറക്കും.  ആലപ്പുഴ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ ഉപദേശക സമിതിയോഗത്തിലാണ് തീരുമാനം. ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള...

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് ആറു മുതൽ

തിരുവനന്തപുരം : പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് 6, 7, 8 തീയതികളിൽ നടക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം ജൂലൈ...
- Advertisment -

Most Popular

- Advertisement -