Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഇന്ന്...

മകരവിളക്ക് ഇന്ന് : സന്നിധാനത്ത് ഭക്തജന പ്രവാഹം

ശബരിമല : ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന മകരവിളക്കിന്റെ പുണ്യദർശനം ഇന്ന് .തിരുവാഭരണവിഭൂഷിതനായ കലിയുഗവരദനെ തൊഴാനും മകരജ്യോതി ദർശനത്തിനുമായി സന്നിധാനത്ത് ഭക്തജന പ്രവാഹമാണ് . കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ജ്യോതി ദർശനത്തിനൂള്ള കാത്തിരിപ്പിലാണ്. മകരജ്യോതി ദർശനത്തിനായി പർണശാല കെട്ടിയാണു തീർഥാടകർ കാത്തിരിക്കുന്നത്. വൈകിട്ട് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും.ദീപാരാധനയ്ക്ക് ശേഷമാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുന്നത് .

മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് പറഞ്ഞു.ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  മഹാപിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു.

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കർക്കിടകവാവിനോട നുബന്ധിച്ച് മഹാ പിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു. ശ്രാദ്ധമന്ത്രങ്ങളുടെ ജപത്തിനു ശേഷം ഭക്തർ ബലിയുടെ അന്നം പുഴയിൽ സമർപ്പിച്ചു. ചടങ്ങുകൾക്ക്  രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ സി ബി ഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ നിന്ന് ജമാലുദ്ദീൻ എന്ന മാദ്ധ്യമപ്രവർത്തകനെയാണ്...
- Advertisment -

Most Popular

- Advertisement -