Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorസംസ്ഥാന ചുമട്ട്...

സംസ്ഥാന ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജാഥ ആലപ്പുഴ ജില്ലയിലെ പര്യടനം ആരംഭിച്ചു

ചെങ്ങന്നൂർ : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്യുക
NFSA – ബിവറേജസ് സ്ഥാപനങ്ങളിൽ നിശ്ചയിച്ച കൂലി വർദ്ധനവ് നടപ്പിലാക്കുക,
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക,തൊഴിലാളി സംരക്ഷണത്തിന് ബദൽ നയം ഉയർത്തുന്ന എൽഡിഎഫ് സാരക്കാരിന് ശക്തി പകരുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ്ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു നടത്തുന്ന സംസ്ഥാന പ്രചരണ ജാഥ ജനുവരി ആലപ്പുഴ ജില്ലയിലെ പര്യടനം ചെങ്ങന്നൂരിൽ നിന്നും ആരംഭിച്ചു.

ജില്ലാതിർത്തിയായ പ്രാവിൻ കൂട് ജംഗ്ഷനിൽ ചുമട് തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ ജന. സെക്രട്ടറി വി.ബി..അശോകൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊല്ലകടവ് ജംഗ്ഷനിൽ ചേർന്ന സ്വീകരണസമ്മേളനം സി.ഐ.ടി.യു ജില്ലാജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. പി.എൻ ശെൽവരാജൻ അദ്ധ്യക്ഷനായി.

ജാഥാ ക്യാപ്റ്റൻ സി.കെ. മണിശങ്കർ, ജാഥാംഗം കോശി അലക്സ്, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ജി. രാജമ്മ, സ്വാഗത സംഘം ചെയർമാൻ അഡ്വ. എം.ശശികുമാർ, വി.ബി.അശോകൻ, എം.കെ മനോജ്, കെ.കെ. ചന്ദ്രൻ, വി.ടി. രാജേഷ്, എസ്. രമേശൻ, കെ.പി. ഉല്ലാസ് , എം.വി.അൽത്താഫ്, വി.കെ. വാസുദേവൻ, വി.സുരേന്ദ്രൻ,ഷീദ് മുഹമ്മദ്, വി.എം. ബഷീർ, സജീവ് കുടനാൽ ടി എ ഷാജി, എ.ജി. അനിൽകുമാർ മുംതാസ് സലാം, പി.ആർ. രമേശ് കുമാർ വി.ജി. മോഹനൻ, കെ.കെ. രഞ്ജിത് എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഷ്നിയുടെ ‘അഭിലാഷം’ സഫലമാക്കി  കലക്ടർ എസ്  പ്രേംകൃഷ്ണൻ

പത്തനംതിട്ട: ആദരവ് വാങ്ങണം കലക്ടർക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇടണം അമ്മ ഷൈനിയോട് ആഗ്രഹം പറഞ്ഞുറപ്പിച്ചായിരുന്നു കുന്നന്താനത്ത് നിന്ന്  ഓമല്ലൂരിലേക്ക് ആഷ്‌നി എത്തിയത്. പത്താം തരത്തിൽ മികച്ച വിജയം കൈവരിച്ച ഭിന്നശേഷി കുട്ടികളെ ആദരിക്കാൻ...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജൂൺ 1 വരെ ഇടക്കാല ജാമ്യം

ന്യൂഡൽഹി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീം കോടതി. ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് . ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ലോക്സഭാ...
- Advertisment -

Most Popular

- Advertisement -