Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലായിൽ അടച്ചിട്ടിരുന്ന...

തിരുവല്ലായിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് മോഷണം

തിരുവല്ല: ചുമത്രയിൽ അടച്ചിട്ടിരുന്ന വീടിൻ്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു. ചുമത്ര പുനക്കുളത്ത് ജോജി മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വ്യാഴാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കുടുംബ സമേതം ദുബായിൽ താമസിക്കുന്ന ജോജി മാത്യുവിന്റെ മാതാവ് മറിയാമ്മ മാത്യു ആണ് വീട്ടിൽ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് വീട് പൂട്ടിയശേഷം മറിയാമ്മ കുടുംബ വീട്ടിലേക്ക് പോയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്.

വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന മൂന്ന്  സിസിടിവി ക്യാമറകൾ നശിപ്പിക്കപ്പെട്ട നിലയിലും ദിശ മാറ്റിയ നിലയിലും ആണ്. ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി. വീട്ടിലെ മൂന്ന് കിടപ്പുമുറകളിലെയും അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. രണ്ട് പവൻ തൂക്കം വരുന്ന വളയും ഒരു പവൻ തൂക്കം വരുന്ന മോതിരവും ആണ് നഷ്ടപ്പെട്ടത്.  തിരുവല്ല പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വീടിൻ്റെ പിൻവശത്തെ മതിൽ ചാടി കടന്നാവാം മോഷ്ടാക്കൾ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ബജറ്റ് നാളെ : 29 ആവശ്യങ്ങളുമായി കേരളം

ന്യൂഡല്‍ഹി : കേന്ദ്ര സകേന്ദ്ര ബജറ്റ്ര്‍ക്കാരിന്റെ ബജറ്റ് ധമനന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിര്‍മ്മല...

കടമെടുപ്പ്:ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂ ഡൽഹി :കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ഭരണഘടനയുടെ 293 അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും...
- Advertisment -

Most Popular

- Advertisement -