Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുതിയോടെ ശബരിമല...

ഗുരുതിയോടെ ശബരിമല തീർത്ഥാടനത്തിന് സമാപനമായി

ശബരിമല: ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു. ഇന്നലെ വൈകിട്ട് 5 ന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം തുടങ്ങി. ഹരിവരാസനം ചൊല്ലി സന്നിധാനത്ത് നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും ദേവസ്വം പ്രതിനിധികളും മാളികപ്പുറത്ത് എത്തിയതോടെ ഗുരുതി ചടങ്ങുകൾക്ക് തുടക്കമായി.

മണിമണ്ഡപത്തിന് മുന്നിൽ ഒരുക്കിയ തറയിൽ നിലവിളക്കുകളും പന്തവും കൊളുത്തി ചടങ്ങുകൾ തുടങ്ങി. തുടർന്ന് മന്ത്രങ്ങൾ ചൊല്ലി കുമ്പളങ്ങ മുറിച്ച് മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണമൊഴുക്കി ഗുരുതി നടത്തി.

മകരസംക്രമത്തിന്റെ ആറാം നാളാണ് പ്രകൃതിയുടെ ചൈതന്യമായ ഭദ്രകാളിക്ക് ഗുരുതി നടത്തുന്നത്. പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഗുരുതി ചടങ്ങിലുള്ളത്. ആദ്യത്തെ ചടങ്ങുകൾ മാത്രമേ ഭക്തജനങ്ങൾക്ക് കാണാൻ കഴിയുകയുള്ളു. രണ്ടാമത്തെ ചടങ്ങുകൾ മണിമണ്ഡപത്തിനുള്ളിൽ രാജപ്രതിനിധികളുടെ മാത്രം സാന്നിധ്യത്തിലാണ് നടക്കുന്നത്.

റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാർക്കാണ് ഗുരുതി ചടങ്ങുകൾ നടത്താനുള്ള അവകാശം. അജിത്ത് ജനാർദ്ദന കുറുപ്പ്, രതീഷ് അയ്യപ്പ കുറുപ്പ്, ജയകുമാർ ജനാർദ്ദന കുറുപ്പ് എന്നിവരാണ് ഗുരുതി കർമ്മങ്ങൾ നടത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ പൂർണ പിന്തുണ: മന്ത്രി മോൻസ് ജോസഫ്

ആറന്മുള: ഉതൃട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. സംസ്ഥാനത്തെ  ശ്രദ്ധേയമായ ജലോത്സവങ്ങളിൽ ഒന്നാണ് ഓഗസ്റ്റ് 30ന് ആറന്മുളയിൽ നടക്കുന്നത്. വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി സി. പി...

തദ്ദേശ വാര്‍ഡ് വിഭജനം അന്തിമവിജ്ഞാപനം പുര്‍ത്തിയായി: പുതുതായി ആയിരത്തോളം ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം പുര്‍ത്തിയായി. ഇതോടെ സംസ്ഥാനത്തെ 23,612 വാര്‍ഡുകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടനെ തുടങ്ങും. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ആയിരത്തോളം പുതിയ വാര്‍ഡുകളാണ് കൂടിയത്....

- Advertisment -

Most Popular

- Advertisement -