Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaകനാലിൽ കാണാതായ...

കനാലിൽ കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ആറന്മുള : കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന് 350 മീറ്റർ മാറി കനാലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കിടങ്ങന്നൂർ എസ് വി ജിവി ഹൈസ്കൂളിലെ വിദ്യാർഥികളായ മെഴുവേലി സൂര്യേന്ദുവിൽ അഭിരാജ്, ഉള്ളന്നൂർ കാരിത്തോട്ട മഞ്ജു വിലാസത്തിൽ അനന്ദുനാഥ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുതൽ  കാണാതായത്.

വിദ്യാർഥികൾ കുളിക്കാനായി കനാലിൽ ഇറങ്ങുകയായിരുന്നു
ഇവരുടെ വസ്ത്രങ്ങൾ കനാൽകരയിൽ കണ്ടതോടെ പോലീസും ഫയർ ഫോഴ്സും രാത്രി വൈകിയും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. കുട്ടികൾ കനാലിൽ ഇറങ്ങുന്നതിൻ്റെ സി സി ടിവി ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ

മലപ്പുറം : എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എംഎൽഎ.എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും എം.എല്‍.എ പറഞ്ഞു. എസ്.പി സുജിത് ദാസിന്...

മഴ : 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. 7  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -