Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളം കുളനടക്ക്...

പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്: ഗതാഗതം  തടസ്സപ്പെട്ടു

പന്തളം : എം സി റോഡിൽ പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. ഇന്ന് രാവിലെ 7.45 ന് കുളനട പെട്രോൾ പമ്പിന് സമീപമാണ് അപകടം.

പന്തളം ഭാഗത്തേക്ക് വന്ന ട്രക്കിൽ ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന  ലോറി ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഈ സമയം ട്രക്കിന് പിന്നിൽ വന്ന രണ്ട് കാറുകൾ ഒന്നിന് പിന്നിൽ ഒന്നായി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ ലോറിയുടെയും ട്രക്കിൻ്റെയും ഡ്രൈവർമാർക്കും ഒരു കാറിൻ്റെ ഡ്രൈവർക്കും പരുക്കേറ്റു. ഇരുവരെയും അടൂർ താലൂക്ക് ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
  
അപകടത്തെ തുടർന്ന് റോഡിൽ ഡീസലും ഓയിലും പരന്നൊഴുകിയതു കാരണം ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. അടൂരിൽ നിന്ന് അഗ്നിശമനസേന എത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
   
എം സി റോഡിൽ കുളനട ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൂടിന് ആശ്വാസമായി വേനൽ മഴ : എട്ട് വരെ തുടരും

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴയെത്തി. പകൽ കനത്ത താപനില അനുഭവപ്പെടുമ്പോഴും രാത്രിയിൽ മഴ ലഭിക്കുന്നത്  ആശ്വാസമാണ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി...

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം:മേയറുടെ രഹസ്യമൊഴിയെടുക്കും

തിരുവനന്തപുരം : മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രന്റെ ര​ഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും.ഇതിനായി കന്റോണ്‍മെന്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.ഡ്രൈവര്‍ കൈ കൊണ്ട്...
- Advertisment -

Most Popular

- Advertisement -