Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ട് ലക്ഷത്തോളം...

രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ

തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നുമായി രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതി തിരുവല്ല പോലീസിന്റെ പിടിയിലായി. ഇടുക്കി മാങ്കുളം വിരിപ്പാറ അഡാട്ട് വീട്ടിൽ മാങ്കുളം തോമസ് എന്ന് വിളിക്കുന്ന എ.ജെ തോമസ് ആണ് പിടിയിലായത്.

തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന മിഡാസ് ബ്യൂട്ടിപാർലർ, ആൽഫ ട്രേഡിങ് കമ്പനി എന്നിവിടങ്ങളിൽ നടത്തിയ മോഷണ കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മിഡാസ് ബ്യൂട്ടിപാർലറിൽ നടന്ന മോഷണ കേസ് അന്വേഷിക്കുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ മാസം നാലാം തീയതി രാത്രി ആൽഫ ട്രേഡിങ് കമ്പനിയിൽ നടത്തിയ മോഷണത്തിനിടെ ലഭിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരം തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെയും, എസ്.എച്ച്.ഒ ബി.കെ സുനിൽ കൃഷ്ണന്റെയും നേതൃത്വത്തിൽ എസ് ഐ അനൂപ്, അഖിലേഷ്,അവിനാശ്, മനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയുടെ സ്വദേശമായ മാങ്കുളത്തു നിന്നും പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സന്നിധാനവും പരിസരവും എക്‌സൈസ് നിരീക്ഷണത്തില്‍: ഇതുവരെ 198 പേര്‍ക്കെതിരേ നടപടി

ശബരിമല: ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്....

കോന്നി മെഡിക്കൽ കോളേജിൽ എക്‌സ്‌റേ മാറി നൽകി ചികിത്സ: താൽക്കാലിക ജീവനക്കാരന് സസ്‌പെൻഷൻ

പത്തനംതിട്ട: കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ എക്‌സ്‌റേ മാറി നൽകി തെറ്റായ ചികിത്സ നൽകിയ സംഭവത്തിൽ നടപടി. കൃത്യവിലോപം കാണിച്ച താൽക്കാലിക റേഡിയോഗ്രാഫറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ...
- Advertisment -

Most Popular

- Advertisement -