Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsഫെബ്രുവരി മാസത്തെ...

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം

പത്തനംതിട്ട : ഫെബ്രുവരിയില്‍ എഎവൈ (മഞ്ഞ) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും പാക്കറ്റ് ഒന്നിന് ഏഴ് രൂപ നിരക്കില്‍ രണ്ട് പാക്കറ്റ് ആട്ടയും ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.
പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും നാല് കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും ഗോതമ്പിനു പകരമായി ആട്ട പാക്കറ്റ് ഒന്നിന് ഏഴ് രൂപ (പരമാവധി മൂന്ന് പാക്കറ്റ് ആട്ട) നിരക്കിലും ലഭിക്കും.

എന്‍പിഎസ് (നീല) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി ഒരു കിലോഗ്രാമിന് നാല് രൂപ നിരക്കിലും എന്‍പിഎസ് വിഭാഗത്തിന് അധികമായി കാര്‍ഡ് ഒന്നിന് മൂന്ന് കിലോ സ്പെഷ്യല്‍ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കും.
എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് ആറ് കിലോ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം

തിരുവനന്തപുരം : 2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന്...

സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നു: ആരോപണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. കൊച്ചിയിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000...
- Advertisment -

Most Popular

- Advertisement -