Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജാര്‍ഖണ്ഡ് ഉദ്യോഗസ്ഥസംഘം...

ജാര്‍ഖണ്ഡ് ഉദ്യോഗസ്ഥസംഘം ആലപ്പുഴ ജില്ലാപഞ്ചായത്ത് സന്ദര്‍ശിച്ചു

ആലപ്പുഴ : ജില്ലാപഞ്ചായത്തിന്റെ വികസന-ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഭരണ നിര്‍വഹണവും പഠിക്കാന്‍ ജാര്‍ഖണ്ഡിലെ 24 ജില്ലാ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച്ച ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു. ജാര്‍ഖണ്ഡിലെ ഡിയോഗര്‍ ജില്ലാ പഞ്ചായത്ത് രാജ് ഓഫീസര്‍ രണ്‍ബീര്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ആലപ്പുഴയില്‍ എത്തിയത്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ദേവദാസ് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും ചുമതലകള്‍ തുടങ്ങിയവ വിശദീകരിച്ചു.ജനകീയാസൂത്രണ പദ്ധതി,  പഞ്ചായത്ത് രാജ് ആക്ട് തുടങ്ങിയവ പഠിക്കാന്‍ കില സംഘടിപ്പിച്ച എക്‌സ്‌പോഷര്‍ വിസിറ്റിന്റെ ഭാഗമായാണ് സംഘം സന്ദര്‍ശനം നടത്തിയത്.

ജാര്‍ഖണ്ഡിലെ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ച് സംഘം യോഗത്തില്‍ വിശദീകരിച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങളും നൂതനാശയങ്ങളും അവതരിപ്പിക്കുന്നതില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ മാതൃക സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായി സംഘം അഭിപ്രായപ്പെട്ടു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  അഡ്വ .ടി.എസ്. താഹ, എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.ആര്‍ റിയാസ്, ഹേമലത മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട് തിരഞ്ഞെടുപ്പ് : പോളിങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജയ്

ചെന്നൈ : തമിഴ്‌നാട്ടിൽ പോളിംഗ് പുരോഗമിക്കവേ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നാണ് ആവശ്യം.ഗതാഗത തടസ്സവും പോളിങ്ങിലുണ്ടാകുന്ന താമസവും കാരണം...

ഹിമാചലിൽ 9 എംഎൽഎമാർ ബി ജെപിയിൽ

ന്യൂ ഡൽഹി : ഹിമാചൽപ്രദേശിൽ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും 3 സ്വതന്ത്രരും അടക്കം 9 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര...
- Advertisment -

Most Popular

- Advertisement -