Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsപദയാത്ര

പദയാത്ര

തിരുവല്ല :  ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ്  മെത്രാപ്പോലീത്തയുടെ 13-മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ മാവേലിക്കര പുതിയകാവ് കത്തീഡ്രലിൽ നിന്ന് സെൻ്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെന്ററിലേക്ക് പദയാത്ര നടത്തി. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ,  യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. ഷിജി കോശി, ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു, ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസ്, മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, മുൻ ട്രഷറാർ ജോജി പി. തോമസ്, സജി മാമ്പക്കുഴിയിൽ, മത്തായി ടി. വർഗീസ്, യുവജന പ്രസ്ഥാനം ഭാരവാഹികളായ ജോജി ജോർജ്, ഡോണിയ നൈനാൻ, രോഹിത് കെ. ജോൺ, ജോയൻ വർഗിസ്, ചെറിയാൻ മണലേൽ, അഭിലാഷ് തോമസ്,  അശ്വിൻ വി. റെജി, ദിബാ വി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ മത്സരരംഗത്ത് 25 സ്ഥാനാര്‍ഥികള്‍

പത്തനംതിട്ട : ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 25 സ്ഥാനാര്‍ഥികള്‍. അതാത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തി. 61നാമനിര്‍ദേശ പത്രികയാണ് സൂക്ഷ്മപരിശോധന നടത്തിയത്. തിരുവല്ല നിയോജക മണ്ഡലത്തിലാണ്...

അധ്യാപക ഒഴിവ്

അടൂര്‍ : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്) യോഗ്യത :കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്...
- Advertisment -

Most Popular

- Advertisement -