Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ്നാട് സ്വദേശി...

തമിഴ്നാട് സ്വദേശി കഞ്ചാവുമായി പിടിയിൽ

റാന്നി :  തമിഴ്നാട് സ്വദേശിയായ യുവാവ് 17 ഗ്രാം കഞ്ചാവുമായി പൊലീസ് പിടിയിൽ. തമിഴ്നാട്  പെരമ്പലൂർ ലബ്ബൈക്കുടിക്കാട്  വെസ്റ്റ് മിഡിൽ സ്ട്രീറ്റ്  നമ്പർ അഞ്ചിൽ മുഹമ്മദ് ശരീഫ് (34) ആണ് അറസ്റ്റിലായത്.

റാന്നി വൈക്കത്തുനിന്നും ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റാന്നി ഡിവൈഎസ്പി   ആർ. ജയരാജിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ  നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
      
വൈക്കത്ത് പുനലൂർ – മൂവാറ്റുപുഴ റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ തടഞ്ഞുനിർത്താൻ ശ്രമിക്കുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിടികൂടി ചോദ്യം ചെയ്തതിനെ തുടർന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും കഞ്ചാവ് പൊതി കണ്ടെടുത്തു. കടലാസിൽ പൊതിഞ്ഞു വിൽപ്പനയ്ക്ക് കൈവശം വച്ചതാണെന്ന് സമ്മതിച്ചു. തുടർന്ന് അറസ്റ്റ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേമപെൻഷൻ ഒരു ​ഗഡു കൂടി അനുവദിച്ചു : അടുത്ത ആഴ്ച മുതൽ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ,ക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ .രാജഗോപാൽ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചു.അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം...

എൻഎസ്എസ് കരയോഗ യൂണിയൻ അർദ്ധദിന ബാലസമാജ പഠന ക്യാമ്പ്

മല്ലപ്പളളി: മല്ലപ്പള്ളി എൻഎസ്എസ് കരയോഗ യൂണിയൻ്റെ നേതൃത്വത്തിൽ അർദ്ധദിന ബാലസമാജ പഠന ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് ചരളേൽ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -