Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ഡ്രൈവിംഗ്...

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ :  21 കാറുകളുടെ ഫ്ലാഗ് ഓഫ് നടന്നു

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾക്ക് ആവശ്യമായ 21 കാറുകളുടെ ഫ്ലാഗ് ഓഫ് നടന്നു.  കൃത്യമായ പരിശീലനത്തിലൂടെ റോഡ് സുരക്ഷയിൽ രാജ്യത്തിനാകെ മാതൃകയാകുക എന്ന ലക്ഷ്യത്തോടെ  ഗതാഗത വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി  ആരംഭിച്ചത്.

കെ എസ് ആർ ടി സി യുടെ നൂതന സംരംഭമായ ഡ്രൈവിംഗ് സ്കൂളിന്റ ഫോർ വീലർ വിഭാഗം (കാറുകളുടെ)വാഹനങ്ങളുടെ കൈമാറ്റം  കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ  കെഎസ്ആർടിസി സി എംഡി  പ്രമോജ് ശങ്കറിന്  മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് റീജിയണൽ മാനേജർ അരുൺപ്രസാദ് താക്കോൽ കൈമാറി നിർവ്വഹിച്ചു .

21 Alto K10 കാറുകളാണ് ചടങ്ങിൽ കൈമാറിയത്.  കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരും മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയദശമി : നൂറ്കണക്കിന് കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നു

പത്തനംതിട്ട : വിജയദശമിദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ദേവീക്ഷേത്രങ്ങളിലും ഗണപതിക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായി നൂറ്കണക്കിന് കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നു. സംസ്ഥനത്തെ തന്നെ ഏറ്റവും വലിയ സരസ്വതീപ്രതിഷ്ഠയായി കരുതപ്പെടുന്ന പന്തളം പാട്ട്പുരക്കാവ് ദേവീക്ഷേത്രത്തിൽ പുലർച്ചെമുതൽ...

സ്ഥാനാർത്ഥികളുടെ മരണം : പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 12 ന്

തിരുവനന്തപുരം : സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. 2026 ജനുവരി 12 ന് (തിങ്കൾ) രാവിലെ ഏഴു...
- Advertisment -

Most Popular

- Advertisement -