Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന്...

ഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന് ജൈവവളം ഉല്പാദിപ്പിക്കുന്ന നഗരസഭയുടെ ‘പാം ബയോ ഗ്രീന്‍’

പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്നും ജൈവ വളം ഉല്‍പാദിപ്പിച്ച് ‘പാം ബയോ ഗ്രീന്‍ മാന്യൂര്‍’ എന്ന പേരില്‍ വിപണയില്‍ എത്തിച്ചിരിക്കുകയാണ് പത്തനംതിട്ട നഗരസഭ. ഫുഡ്സ്‌കേപ്പിങ്ങ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 15 ടണ്‍ ജൈവ വളം നിര്‍മിച്ചു. 2.3 ടണ്‍ വില്‍പന നടത്തി.

മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം സാധ്യമാക്കുന്ന സംസ്‌കരണ പദ്ധതിയാണ് ഫുഡ്സ്‌കേപ്പിങ്ങ്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, എസ് പി ഓഫീസുകളില്‍ നിന്നും പ്രതിദിനം 70 കിലോ ജൈവ മാലിന്യം ബയോ ബിന്‍ കാമ്പസ് വഴി ശേഖരിക്കും.

ഉച്ചയ്ക്ക് രണ്ടു മുതല്‍ നാല് വരെ ഹരിതകര്‍മ സേനാംഗങ്ങള്‍ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കും. മാസം 30 രൂപ നിരക്കില്‍ യൂസര്‍ ഫീ ഈടാക്കും. ശേഖരിക്കുന്ന ജൈവ മാലിന്യം പോര്‍ട്ടബിള്‍ ബയോ ബിന്നില്‍ നിക്ഷേപിക്കും. ബിന്നിലെ മാലിന്യം ഒന്നര മാസം കൊണ്ട് സമ്പൂര്‍ണ ജൈവ വളമാകും. തുടര്‍ന്ന് പായ്ക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിക്കും. കിലോയ്ക്ക് 20 രൂപയാണ് നിരക്ക്. കുടുംബശ്രീ ഓണ്‍ലൈനിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൈവവളത്തിന് വിപണി കണ്ടെത്താനും നഗരസഭ ലക്ഷ്യമിടുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജസ്റ്റിസ് ഹേമ കമ്മിറ്റി : വിവരാവകാശ കമ്മീഷൻ പ്രത്യേക ബഞ്ച് രൂപീകരിച്ചു

തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഫയൽ ചെയ്തിരിക്കുന്ന എല്ലാ അപ്പീൽ , കംപ്ലയിന്റ് പെറ്റീഷനുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യ വിവരാവകാശ കമ്മീഷണർ, രണ്ട് വിവരാവകാശ കമ്മീഷണർമാർ...

ശ്രീനാരയണപുരം റെയിൽവേ ഗേറ്റ് : സബ് വേനിർമ്മാണത്തിന് ഡി പി ആർ തയ്യാറാക്കാൻ അനുമതി നൽകും

ആലപ്പുഴ : തുറവൂർ - കുമ്പളം റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ശ്രീനാരയണപുരം റെയിൽവേ ഗേറ്റിന് പകരമായി വാഹനങ്ങൾക്ക് കടന്നുപോകാൻ നിർമ്മിക്കുന്ന സബ് വേയുടെ ഡി പി ആർ തയ്യാറാക്കുവാൻ റെയിൽവേക്ക് നിബന്ധനകൾക്ക് വിധേയമായി   അംഗീകാരം നൽകാൻ...
- Advertisment -

Most Popular

- Advertisement -