Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsയുവാവ് ഭാര്യയെയും...

യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി.  വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.

അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്  പറയുന്നു.

സംശയത്തെ തുടർന്ന് വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ ഇറങ്ങിയോടിയ യുവതിയെ  പിന്നാലെയെത്തിയ ബൈജു  കൊടുവാള്‍ കൊണ്ട്  വെട്ടുകയായിരുന്നു.

തടയാന്‍ ചെന്ന വിഷ്ണുവിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചും, ആശുപത്രിയിലേക്കുള്ള വഴി മധ്യേ വിഷ്ണുവും മരിക്കുകയായിരുന്നു.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡല കാലം : പരിശോധന കര്‍ശനമാക്കി ഗതാഗതവകുപ്പ്

ചെങ്ങന്നൂർ: മണ്ഡല തീര്‍ത്ഥാടന കാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു. ചെങ്ങന്നൂരിലേക്കു സര്‍വ്വീസ് നടത്തുന്ന എല്ലാ സ്വകാര്യ സ്റ്റേജ് കാരിയേജ് വാഹനങ്ങളും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി...

മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും

തിരുവനന്തപുരം : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും വിധിച്ച് തിരുവനന്തപുരം പോക്‌സോ ജില്ലാ കോടതി.വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവാണ് തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -