Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNew Delhiകന്നുകാലി ആരോഗ്യ-രോഗ...

കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പരിപാടി (LHDCP) പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി

ന്യൂഡൽഹി : കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പരിപാടി (LHDCP) പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.ദേശീയ മൃഗ രോഗ നിയന്ത്രണ പരിപാടി (NADCP), കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണം (LH&DC), വെറ്ററിനറി മെഡിക്കൽ ഷോപ് (പശു ഔഷധി) എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ഈ പദ്ധതിയിലുള്ളത്.

ഗുരുതരമായ മൃഗ രോഗ നിയന്ത്രണ പരിപാടി (CADCP), നിലവിലുള്ള മൃഗാശുപത്രികളുടെയും ഡിസ്പെൻസറികളുടെയും സ്ഥാപനവും ശക്തിപ്പെടുത്തലും – മൊബൈൽ വെറ്ററിനറി യൂണിറ്റ് (ESVHD-MVU), മൃഗ രോഗ നിയന്ത്രണത്തിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹായം (ASCAD) എന്നിങ്ങനെ മൂന്ന് ഉപഘടകങ്ങളാണ് LH&DCയിലുള്ളത്. LHDCP പദ്ധതിയിൽ ചേർത്ത പുതിയ ഘടകമാണ് വെറ്ററിനറി മെഡിക്കൽ ഷോപ് അഥവാ പശു ഔഷധി. 2024-25, 2025-26 എന്നീ രണ്ട് വർഷത്തേക്ക് പദ്ധതിയുടെ ആകെ വിഹിതം 3,880 കോടി രൂപയാണ്, ഇതിൽ ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ ജനറിക് വെറ്ററിനറി മരുന്നുകള്‍ നൽകുന്നതിനും ‘പശു ഔഷധി’ ഘടകത്തിന് കീഴിലുള്ള മരുന്നുകളുടെ വിൽപ്പനയ്ക്കുള്ള പ്രോത്സാഹനത്തിനും 75 കോടി രൂപ വകയിരുത്തി.

കുളമ്പുരോഗം (FMD), ബ്രൂസെല്ലോസിസ്, പെസ്റ്റെ ഡെസ് പെറ്റിറ്റ്സ് റുമിനന്റ്സ് (PPR), സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (CSF), ലംപി സ്കിൻ ഡിസീസ് തുടങ്ങിയ രോഗങ്ങൾ പ്രതിരോധ കുത്തിവയ്പ്പിലൂടെ തടയാൻ LHDCP വഴി സാധിക്കും . മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ (ESVHD-MVU) ഉപഘടകങ്ങൾ വഴി കന്നുകാലികളുടെ ആരോഗ്യ സംരക്ഷണം വാതിൽപ്പടിയിൽ എത്തിക്കുന്നതിനും PM-കിസാൻ സമൃദ്ധി കേന്ദ്രത്തിന്റെയും സഹകരണ സംഘങ്ങളുടെയും ശൃംഖലയിലൂടെ ജനറിക് വെറ്ററിനറി മരുന്നുകളുടെ ലഭ്യത പശു ഔഷധി എന്ന വെറ്ററിനറി മെഡിക്കൽ ഷോപ്പ് വഴി മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുന്നു .

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു.  ക്ലിനിക്കിൽ നടന്ന ചടങ്ങിൽ  കെ യു ജനീഷ്കുമാർ എം എൽ ഏ ഉദ്ഘാടനം ചെയ്യതു.  ECG,...

പത്തനംതിട്ട ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് : ജാഗ്രതവേണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വരുംദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ജില്ലയിൽ ഇന്ന്...
- Advertisment -

Most Popular

- Advertisement -