Sunday, May 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവന്യജീവി ആക്രമണം...

വന്യജീവി ആക്രമണം : പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന : മന്ത്രി എ.കെ. ശശീന്ദ്രൻ

കോട്ടയം : വന്യജീവികൾ വനത്തിനു പുറത്തേക്ക് കടക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പെരിയാർ ടൈഗർ റിസർവ് ഡിവിഷനിൽ പമ്പ റെയ്ഞ്ചിലെ ഏയ്ഞ്ചൽവാലിയിൽ നിർമിച്ച വനവിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിയാർ ടൈഗർ റിസർവ്വിൻ്റെ പരിധിയിൽ വരുന്ന മേഖലകളിൽ രണ്ടു വർഷത്തിനിടയിൽ ഒരു മരണം പോലും വന്യജീവി ആക്രമണം മൂലമുണ്ടായിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ ഫലപ്രദമായി നടപ്പിലാക്കിയതിൻ്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.

വന്യജീവിശല്യം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി വനം വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം നടപ്പിലാക്കിയ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പിനു ശേഷമുള്ള വിപണനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊവിഡ് കാലത്തെ പിപിഇ കിറ്റിന് 300 ശതമാനം കൂടുതൽ പണം നൽകിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം : കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയത്. ഇതിലൂടെ 10.23...

Kerala Lotteries Results 07-09-2024 Karunya KR-670

1st Prize Rs.80,00,000/- KE 845385 (ERNAKULAM) Consolation Prize Rs.8,000/- KA 845385 KB 845385 KC 845385 KD 845385 KF 845385 KG 845385 KH 845385 KJ 845385 KK 845385...
- Advertisment -

Most Popular

- Advertisement -