Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsചരിത്ര പ്രസിദ്ധമായ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. 10.15-ന്  അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം നടക്കുക.

അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്.  ക്ഷേത്രപരിസരത്തേക്കും നഗരത്തിലേക്കും ഭക്തർ ഒഴുകി തുടങ്ങി.

ഇന്ന് വൈകീട്ട് ദേവീദർശനത്തിനായി ക്ഷേത്രത്തിൽ നീണ്ട ക്യൂ  അനുഭപ്പെട്ടു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ്  പൊലീസ് ഒരുക്കിയിരിക്കുന്നത്.  ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നു കഴിഞ്ഞു.

ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നും, കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും  നിർദ്ദേശമുണ്ട്. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-07-2024 Karunya Plus KN-532 

1st Prize Rs.8,000,000/- PB 339801 (KOLLAM) Consolation Prize Rs.8,000/- PA 339801 PC 339801 PD 339801 PE 339801 PF 339801 PG 339801 PH 339801 PJ 339801 PK 339801 PL...

മലങ്കരസഭാക്കേസ് : സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

കോട്ടയം: മലങ്കരസഭാതർക്കത്തിലെ മുൻകാല വിധികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികളിലെ വിശ്വാസികളുടെയും,എതിർ കക്ഷികളുടെയും എണ്ണം എടുക്കുന്നത് മുൻ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതിനല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ...
- Advertisment -

Most Popular

- Advertisement -