Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeSpiritualകോന്നി ഇളകൊള്ളൂർ...

കോന്നി ഇളകൊള്ളൂർ അതിരാത്രം 21 ന് തുടങ്ങും

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ അതിരാത്രം ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കും. ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിലാണ് അതിരാത്രം നടക്കുക. 2015 ൽ ഇതേ ക്ഷേത്ര മുറ്റത്തെ യാഗ വേദിയിലാണ് സോമയാഗം നടന്നത്. യാഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.

ഹിന്ദു വൈദിക ശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗങ്ങളിൽ ഒന്നായാണ് അതിരാത്രം പരിഗണിക്കപ്പെടുന്നത്. പുരാതനവും ദൈർഘ്യമേറിയതും ആയ ആനുഷ്ഠാനമാണ് അതിരാത്രം. അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു.

അതിരാത്ര സംയോജനത്തിനായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോക്ടർ ചേന്നാസ് ദിനേശൻ നമ്പൂതിരി ചെയർമാനായുള്ള സ്വാഗത സംഗം രൂപീകരിച്ചിട്ടുണ്ട്. കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഹിതാ ഫൗണ്ടേഷൻ ആണ് അതിരാത്രത്തിന്റെ സംഘാടകർ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീച്ചി ഡാമിൽ കാണാതായ വിദ്യാർഥി മരിച്ചു

തൃശ്ശൂർ : പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം ഡാമിന്റെ റിസർവോയറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് യഹിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളജിലേ...

വാർഡ് അംഗത്തെ അയോഗ്യയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഹൈക്കോടതി തടഞ്ഞു

മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യ ജോബിയെ അയോഗ്യയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. കമ്മിഷൻ്റെ നടപടിക്കെതിരെ സൗമ്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്....
- Advertisment -

Most Popular

- Advertisement -