Saturday, May 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജലാശയങ്ങൾ ശുചിയാക്കി...

ജലാശയങ്ങൾ ശുചിയാക്കി സ്വീപിന്റെ ബോധവൽക്കരണം

കോട്ടയം: തെരഞ്ഞെടുപ്പു പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ). ഇതിന്റെ ഭാഗമായി ജില്ലയിലെ 32 ജലാശയങ്ങൾ ഏപ്രിൽ 19 വരെയുള്ള കാലയളവിൽ തൊഴിലുറപ്പുതൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിക്കും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിജയപുരം കരിപ്പാൽ തോട്ടിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കോട്ടയം വി. വിഗ്നേശ്വരി നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, സ്വീപ് നോഡൽ ഓഫീസർ എം. അമൽ മഹേശ്വർ, ഇലക്ഷൻ ലിറ്ററസി ക്ലബ് കോ ഓർഡിനേറ്റർ ഡോ വിപിൻ കെ വർഗീസ് എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പിക്കുന്നതിനായി സ്വീപിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല ഗവ. ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു : ഒരാൾക്ക് പരിക്കേറ്റു

തിരുവല്ല : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ  തിരുവല്ല ഗവ. ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെ നാഷണൽ ഐ ടി ഐ...

ശബരിമല നട നാളെ തുറക്കും ; ഉത്സവത്തിന് ഏപ്രില്‍ രണ്ടിന് കൊടിയേറും

ശബരിമല : ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. ഏപ്രിൽ രണ്ട് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിൽ ഉത്സവത്തിന്...
- Advertisment -

Most Popular

- Advertisement -