Sunday, July 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആശാസമരത്തെ അനുഭാവപൂർവ്വം...

ആശാസമരത്തെ അനുഭാവപൂർവ്വം കാണണം : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം :  തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ ആശാ പ്രവർത്തകർ നടത്തുന്ന സമരത്തെ അധികാരികൾ അനുഭാവപൂർവ്വം കാണണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പരിശുദ്ധ കാതോലിക്കാബാവായുടെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ.

“നാട്ടിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വേതനം നമുക്ക് അറിയാം. അവരേക്കാൾ മോശം സാഹചര്യത്തിലൂടെയാണ്  ആശാ വർക്കർമാർ കടന്നുപോകുന്നത്. മഹാമാരിക്കാലത്ത് അവർ ചെയ്ത സേവനങ്ങൾ മലയാളിക്ക് മറക്കാനാകില്ല. നമ്മുടെ നാട്ടിലെ ഒരു മിനി നഴ്സായിട്ടുപോലും ആശാ പ്രവർത്തകരെ കാണാം. സാമൂഹിക ജീവിതത്തിൽ അവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ചും വീട്ടമ്മമാരാണ്, കുടുംബത്തിന്റെ വിഷമതകൾ മുഴുവൻ ഉള്ളിൽപ്പേറി ജീവിക്കുന്നവർ. ഓരോ കുടുംബത്തിന്റെയും നട്ടെല്ലാണ് അവർ. അതുകൊണ്ടുതന്നെ ആ സമരത്തെ അധികാരികൾ  അനുഭാവപൂർവ്വം  കാണണമെന്നാണ് സഭയുടെ നിലപാട്.” 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽ ചൂടിൽ വർദ്ധിച്ച് വരുന്ന വൈദ്യുതി ഉപഭോഗം നേരിടാൻ കെ എസ് ഇ ബി ആവശ്യമായ മുന്നൊരുക്കം നടത്തി: മന്ത്രി കെ കൃഷ്ണൻകുട്ടി

ആലപ്പുഴ: വേനൽ ചൂടിൽ വർദ്ധിച്ച് വരുന്ന വൈദ്യുതി ഉപഭോഗം നേരിടാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്(കെ.എസ്.ഇ.ബി) ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പുതുതായി നിർമ്മിച്ച കെ.എസ്.ഇ.ബി അമ്പലപ്പുഴ...

ഇന്ത്യക്കാ‍‍ർ എത്രയും പെട്ടന്ന് ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി : യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ച് കേന്ദ്രസ‍ർക്കാ‍ർ.വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ ഏത് ഗതാഗതവും ഉപയോഗിക്കാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. എല്ലാ...
- Advertisment -

Most Popular

- Advertisement -