Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസെക്രട്ടറിയേറ്റിനു മുന്നിൽ...

സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം : സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നു രാവിലെ 11 മണി മുതൽ ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങും.ആശാവർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് ആദ്യം സമരത്തിനിരിക്കുന്നത്.

ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിൽ ഓണറേറിയം വർധനയെക്കുറിച്ച് ഒന്നും പറഞ്ഞില്ല .സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇപ്പോൾ സമരം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്. തുടർന്ന് ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തതിനാൽ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു. അതെസമയം, ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ ഇന്നു കാണും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെറ്റിൽ ​ഗുണ്ടാ ആക്രമണം : പ്രൊഡക്ഷൻ മാനേജർക്കു പരിക്ക്

കോഴിക്കോട് : ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം. ഒരു സംഘം ആളുകൾ പ്രൊഡക്‌ഷൻ മാനേജർ ടി.ടി.ജിബുവിനെ ക്രൂരമായി മർദിച്ചു.കോഴിക്കോട് കാരപ്പറമ്പിലെ സെറ്റിലാണ് വ്യാഴാഴ്ച അർദ്ധരാത്രി ആക്രമണമുണ്ടായത്.സാരമായി പരിക്കേറ്റ...

പത്തനംതിട്ട ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് : ജാഗ്രതവേണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വരുംദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ജില്ലയിൽ ഇന്ന്...
- Advertisment -

Most Popular

- Advertisement -